ഒരൊറ്റ സംഭവം നമ്മുടെ ഉള്ളിലുള്ള, നമുക്ക് തീര്‍ത്തും അറിയാത്ത ഒരു അപരിചിതനെ ഉണര്‍ത്തിയേക്കാം. ജീവിക്കുക എന്നാല്‍ പതുക്കെ ജനിക്കുക എന്നാണ്.

Friday, February 4, 2011

ജി.എല്‍ .പി.സ്‌കൂള്‍ കീക്കാംങ്കോട്ട്

മടിയായി പെയ്ത് തിമിര്‍ത്ത ഒരു സ്‌കൂള്‍ കാലത്തിന്റെ ഓര്‍മ്മയില്‍ ഞാന്‍ ഈ പാട്ട് വീണ്ടും കേള്‍ക്കുന്നു..
നാലാം ക്ലാസ്സിലായിരുന്നു. കാറ്റിനേയും പുഴയേയും പശുക്കളേയും കൂട്ട് പിടിച്ച കാലമായിരുന്നു. സ്‌കൂളിനേക്കാള്‍ പുറത്തായിരുന്നൂ കണ്ണും മനസ്സും. വീട്ടിന് മുന്നിലെ കണ്ണിച്ചിറ എന്ന ചെറിയ പുഴ ഉള്ളില്‍ ഒഴുകിക്കൊണ്ടേയിരുന്നു. പല വട്ടം മരണത്തിന്റെ കയങ്ങളിലേക്ക് കൊണ്ട് പോയിട്ടും പുഴയിലേക്ക് വീണ്ടും വീണ്ടും ഞാന്‍ ഒഴുകിയെത്തി. വെള്ളത്തില്‍ മലര്‍ന്ന് കിടന്ന് നീന്തുമ്പോള്‍ ശ്വാസം പിടിക്കാനുള്ള ധിറുതിപ്പെടലിനിടയില്‍ ആവുംവിധം ഒച്ചത്തില്‍ പാട്ടുകള്‍ പാടും. വെള്ളം കയറിയ എന്റെ വലിയ ചെവികളില്‍ വാക്കുകള്‍ പെരുംചെണ്ടയുടെ മൂളക്കം സൃഷ്ടിക്കും.

മനസ്സില്‍ പുഴയില്ല ഇപ്പോള്‍ . വരണ്ട കാറ്റ് അലയടിച്ച് കൊണ്ടേയിരിക്കുന്നു.
പാട്ട് കേട്ടപ്പോള്‍ മനസ്സില്‍ വന്നൂ ആ കാലം, പുഴ പോലെ.
നാട്ടിലേക്ക് പോകണം. പുഴയില്‍ മുങ്ങണം.തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന-
മിന്നതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധൂപങ്ങള്‍,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥന്
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ


5 comments:

സുസ്മേഷ് ചന്ത്രോത്ത് said...

ഓ..എന്തോരു നൊസ്റ്റാള്‍ജിയ എന്നാവും വിചാരിക്കുക.എനിക്ക് അങ്ങനെയൊരു നൊസ്റ്റാള്‍ജിയ സ്കൂളിനെപ്പറ്റി ഇല്ലേയില്ല...

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

പഴയ സ്കൂൾ ബഞ്ചും ഉപ്പുമാവിന്റെ ഗന്ധവും ഒപ്പം കുട്ടികളുടെ ബഹളങ്ങളും......
മനസ്സിൽ പോയകാലത്തിന്റെ ഓർമ്മകൾ നിറയുന്നു..

ആശംസകൾ!

പകല്‍കിനാവന്‍ | daYdreaMer said...

enikkundu theerchayaayum. orupaad doore irunnu njaanum ente naadum puzhayum okke orkkunnu. kazhinju poya a pazhaya kaalathethu thirike kuthikkunnu...

thalayambalath said...

പാട്ട് ഒരു ബെഞ്ചില്‍ വരിവരിയായി ഇരുന്ന് തോളില്‍ കയ്യിട്ട് പാടിയാല്‍ ഒന്നുകൂടി നന്നായിരുന്നു.... നന്നായി...

jayan said...

ഷാജീ..........

മധുമനോജ്ഞം
ഈ ഗൃഹാതുര
സുസ്‌മേര ഗീതിക

Post a Comment

Labels